ലഹരിക്കെതിരായ പ്രതിരോധം ജനകീയമാക്കണം: മന്ത്രി പി.രാജീവ്

ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷന്‍റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം കുന്നത്തുനാട്ടിലെ സ്കൂളുകളെ പങ്കെടുപ്പിച്ച് ഒൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സംവിധാനങ്ങളും പ്രാദേശീക ഭരണകൂടങ്ങളും ഇതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടുതൽ ജനകീയമാക്കുക വഴി ലഹരി വിരുദ്ധ ചിന്ത സമൂഹത്തിൽ സജീവമാകാനും അത് വഴി ലഹരിമാഫിയയുടെ വേരറുക്കാനും കഴിയും. ലഹരി വിരുദ്ധ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിമുക്തി ലഹരി വർജന മിഷൻ നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ടി.എ. അശോക് കുമാർ ആമുഖ പ്രഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻവർ അലി, വടവുകോട് ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ സെക്രട്ടറി ഇന്ദിരാ രാജൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി അലക്സാണ്ടർ, കുടുംബശ്രീ മിഷൻ അസി. കോർഡിനേറ്റർ എം.ബി പ്രീതി, എൻ.എസ് എസ്. ജില്ലാ കോർഡിനേറ്റർ പി.കെ പൗലോസ് ,എച്ച്.എം.ഫോറം സെക്രട്ടറി അനിയൻ.പി.ജോൺ എന്നിവർ പ്രസംഗിച്ചു.

വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ കെ.എ. ഫൈസൽ നന്ദി പറഞ്ഞു. തുടർന്ന് നടന്ന ക്ലാസിന് മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെൻ്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് നേതൃത്വം നൽകി. എസ്. എ.ബി.റ്റി.എം. സ്കൂൾ അധ്യാപിക ഷഫ്ന സലീം മോഡറേറ്ററായി.

കുന്നത്തൂനാട് നിയോജക മണ്ഡലത്തിലെ 14 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരുമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഒരു മാസം നീളുന്ന പ്രചാരണ -ബോധവൽക്കരണ പരിപാടികളാണ് ജില്ലയിൽ വിമുക്തി ലഹരി വർജന മിഷൻ സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News