വിപ്രോ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കോടതി വിധി 

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്നോളജിസ് അനധികൃതമായി പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കർണാടക ലേബർ കോടതി വിധി. കർണാടക സ്റ്റേറ്റ് ഐടി/ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ ഫൈൽ ചെയ്ത ലേബർ ഡിസ്പ്യൂട്ടിലാണ് വിധി വന്നിരിക്കുന്നത്.

പിരിച്ചുവിടപെട്ട ദിവസം മുതലുള്ള സർവീസും ശമ്പളവും വിപ്രോ ടെക്നോളജിസ് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.പ്രലോഭനങ്ങളിലൂടെയും ഭിഷണിപ്പെടുത്തിയും നിർബന്ധിതമായി തൊഴിലാളികളെ കൊണ്ട് രാജി വെപ്പിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് കോടതി വിധിയിൽ പറയുന്നു.

സംഘടിത ചെറുത്തുനിൽപ്പിലൂടെ വിപ്രോ പോലെ ഒരു കോർപറേറ്റ് കമ്പനിയുമായി ഐടി തൊഴിലാളികൾ നേടിയ വിജയം ഐതിഹാസികമാണെന്ന് യൂണിയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് 9742045570, 7025984492, 9663857562 എന്നീ നമ്പറുകളില്‍ സഹായത്തിനായി യൂണിയനെ ബന്ധപ്പെടാമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

യൂണിയന്‍ വൈസ് പ്രസിഡന്റ് കൂടിയായ അഡ്വക്കേറ്റ് ടി കെ എസ് കുട്ടി തൊഴിലാളിക്ക് വേണ്ടി ലേബര്‍ കോടതിയില്‍ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News