അമേരിക്കയില്‍ പൊലീസ് ചീഫ് ആയി ചരിത്രം കുറിച്ച് മലയാളിയായ മൈക്ക് കുരുവിള

അമേരിക്കയില്‍ ആദ്യമായി ഒരു മലയാളി പൊലീസ് ചീഫ് ആകുന്നു. കേരളത്തിന് ഏറെ അഭിമാനിക്കാവുന്നതരത്തിലാണ് ഒന്നര ദശാബ്ദത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം ഇല്ലിനോയിയിലെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തില്‍ പോലീസ് ചീഫ് ആയി മൈക്ക് കുരുവിള (മൈക്കിള്‍ കുരുവിള) സ്ഥാനമേല്‍ക്കുന്നത്.

കോട്ടയം സ്വദേശിയായ മൈക്ക് കുരുവിളയ്ക്ക് ഇപ്പോള്‍ നാടിന്റെ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ്. അമേരിക്കയില്‍ ആദ്യമായാണ് ഒരു മലയാളി പോലീസ് ചീഫ് ആകുന്നത്. കോട്ടയം മാന്നാനം പറപ്പള്ളില്‍ ചിറ കുടുംബാംഗം ജോണ്‍ കുരുവിളയുടെ മകനാണ് മൈക്ക് കുരുവിള. മലയാളി അമേരിക്കക്കാര്‍ക്ക് അഭിമാനകരമായ നിമിഷമാണിത്.

മുമ്പ് ഇതേ വകുപ്പില്‍ തന്നെ ഡെപ്യൂട്ടി ചീഫ് പദവി മൈക്ക് കുരുവിള വഹിച്ചിരുന്നു. സോഷ്യല്‍ വര്‍ക്കറാണ് ഭാര്യ സിബിള്‍. പത്തു വയസുള്ള സാമുവല്‍, മൂന്ന് വയസുള്ള മിക്ക എന്നിവരാണ് മക്കള്‍.

പിതാവ് ജോണ്‍ കുരുവിള കോളജ് പഠനത്തിന് അമേരിക്കയിലെത്തിയതാണ്. മോട്ടൊറോളയില്‍ അക്കൗണ്ടന്റായി വിരമിച്ചു. അമ്മ സെലീന മാവേലിക്കര കൊന്നയില്‍ കുടുംബാംഗം. കോട്ടയം മറ്റക്കര സ്വദേശി ജോര്‍ജ് ഐക്കരയുടെയും കുറിച്ചിത്താനം കളപ്പുരക്കല്‍ കുടുംബാംഗം റോസമ്മയുടെയും പുത്രിയാണ് സിബിള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News