രാജ്യദ്രോഹക്കേസ്;  ചോദ്യം ചെയ്യലിന് ശേഷം സംവിധായക ഐഷ സുൽത്താന കൊച്ചിയിൽ തിരിച്ചെത്തി

രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം സംവിധായക ഐഷ സുൽത്താന കൊച്ചിയിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസമായിരുന്നു ഐഷക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമെന്ന് അയിഷ സുൽത്താന പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും തൻ്റെ ഫോൺ പൊലീസ് പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ലെന്നും ഐഷ കൊച്ചിയിൽ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു രാജ്യദ്രോഹകേസിൽ ചോദ്യം ചെയ്യലിനായി സംവിധായ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് ദ്വീപിലേക്ക് വിളിച്ചു വരുത്തിയത്. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകുബോൾ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ താൻ പ്രതീക്ഷിച്ചിരുന്നതായി ഐഷ സുൽത്താന പറഞ്ഞു.

തനിക്കെതിരായ നിയമ നടപടികൾ അജൻഡയുടെ ഭാഗമാണെന്നും. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ലെന്നും ഐഷ കൂട്ടിച്ചേർത്തു. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളും ഈ ദിവസങ്ങളിൽ പൊലീസ് പരിശോധിച്ചതായും ഐഷ പറഞ്ഞു.

അതേസമയം ചോദ്യം ചെയ്യലിനായി ദ്വീപിലെത്തിയ താൻ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന പോലീസ് ആരോപണം നുണക്കഥയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പെട്ടന്നു മടങ്ങാനാണ് താൻ ശ്രമിച്ചതെന്നും ഐഷ പ്രതികരിച്ചു. ശനിയാഴ്ച്ച ഉച്ചയോടെ ഐഷ അഗത്തിയിൽ നിന്നും പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ഏറെ വൈകിയാണ് കൊച്ചിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News