രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. നിലവിൽ 32 കോടിയിലേറെ പേർക്ക് വാക്‌സിൻ വിതരണം ചെയ്തു. കൊവിഡ് മൂന്നാം തരംഗം, രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ഐസിഎംആര്‍ പഠനം.

ദില്ലിയിൽ ഈ വർഷത്തെ ഏറ്റവും കുറവ് കൊവിഡ് കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തോളം കേസുകളും തമിഴ് നാട്ടിൽ അയ്യായിരത്തോളം കേസുകളും സ്ഥിരീകരിച്ചു .

രാജ്യത്ത് ഇതുവരെ 32 കോടിയിലധികം കൊവിഡ് വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക്  19 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ നൽകുമെന്ന് കേന്ദ്രം അറിയിച്ചു.

കോവിഡിന്റെ മൂന്നാം തരംഗം തീവ്രത കുറഞ്ഞതായിരിക്കുമെന്നും. രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവുകൾ നിർണായകമാകുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദത്തിൽ വാക്സിന്റെ ഫലപ്രാപ്തിയെ പറ്റിയുള്ള പഠനം പുരോഗമിക്കുകയാണെന്നും ഐസിഎംആര്‍ അറിയിച്ചു.

ജൂലൈ യിൽ 920 കുട്ടികളിൽ കൊവോവാക്സ് പരീക്ഷണം ആരംഭിക്കുമെന്ന് സെറം ഇന്സ്ടൈറ്റിയൂട് ഓഫ് ഇന്ത്യ അറിയിച്ചു. 2-11 വയസ്സ് പറയമുള്ളവർക്കും, 12-17 വയസ്സ് പ്രായമുള്ളവർക്കുമുള്ള വാക്‌സിൻ പരീക്ഷണമാണ് നടക്കുക. അതേസമയം, വ്യാജ കൊവിഡ് വാക്സീൻ കുത്തിവച്ച തൃണമൂൽ എം പിയും നടിയുമായ മിമി ചക്രബർത്തിയെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലു ദിവസം മുൻപ് വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന വ്യാജ കോവിഡ് വാക്സിനേഷൻ ക്യാംപിൽ നിന്നാണ് മിമി ചക്രവർത്തി കുത്തിവയ്പ്പെടുത്തത്. ക്യാംപ് ഉദ്ഘാടകയായിരുന്ന മിമി തന്നെയാണ് വാക്സിനേഷന്റെ സന്ദേശം ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിത്. തുടർന്ന്, തട്ടിപ്പുകാരൻ ദേബാഞ്ജൻ ദേബിനെ ബംഗാൾ പോലിസ് അറസ്റ്റ് ചെയ്തു.

ദില്ലിയിൽ 85 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഈ വർഷത്തേ ഏറ്റവും കുറഞ്ഞ ഒറ്റ ദിവസത്തെ പ്രതിദിന കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട്‌ ചെയ്തത്. തമിഴ്നാട്ടിൽ 5415 കേസുകളും 148 മരണവും റിപ്പോർട്ട്‌ ചെയ്തു. മഹർഷ്ട്രയിൽ 9812 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. 179 മരണങ്ങളും മഹരാഷ്ട്രയിൽ സ്ഥിരീകരിച്ചു.കർണാടകയിൽ 4272 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News