രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കില്‍ കുടുങ്ങി രോഗി മരിച്ചു; മാപ്പ് പറഞ്ഞ് യു.പി പൊലീസ്

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നഗര സന്ദര്‍ശനത്തിനിടെ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. നിയന്ത്രണത്തിന്‍റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കില്‍പെട്ട് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ വന്ദന മിശ്ര (50) ആണ് മരിച്ചത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ് രംഗത്തെത്തി.

കൊവിഡാനന്തരം അനുഭവപ്പട്ട സങ്കീര്‍ണതകള്‍ മൂലം മെഡിക്കല്‍ പരിശോധനയ്ക്കായി വന്ദനയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാണ്‍പൂരിലെ ഒരു ആശുപത്രിയില്‍  കൊണ്ടുപോയിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മിശ്രയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കൊണ്ടുപോയി.

പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നഗര സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ വന്ദന മിശ്രയെ കൊണ്ടുപോയ വാഹനം കാണ്‍പൂരിലെ നന്ദ ലാല്‍ കവലയ്ക്കും ഗോവിന്ദ്പുരി ഫ്‌ളൈഓവറിനുമിടയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി.

കാണ്‍പൂരിലെത്തിയ പ്രസിഡന്റ് രാംനാഥ് കോവിന്ദ് പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെ വിളിച്ച് വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. കാണ്‍പൂര്‍ പോലീസ് കമ്മീഷണര്‍ പിന്നീട് വന്ദന മിശ്രയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും രാഷ്ട്രപതിയുടെ അനുശോചനം അറിയിക്കുകയും മാപ്പ് നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

വന്ദന മിശ്രയുടെ നിര്യാണത്തില്‍ രാഷ്ട്രപതിക്ക് വേദനയുണ്ടെന്ന് കാണ്‍പൂര്‍ പോലീസ് കമ്മീഷണറേറ്റ് ട്വീറ്റില്‍ കുറിച്ചു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറെ (കാണ്‍പൂര്‍ സൗത്ത്) ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News