മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

മലയാളി നീന്തല്‍ താരം സജന് ഒളിമ്പിക്‌സ് യോഗ്യത. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്‌സില്‍ സജന്‍ മത്സരിക്കുക. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ 1:56.48 സമയമാണ് ഒളിമ്പിക്സ് യോഗ്യത. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 1:56.38 സമയം കൊണ്ട് ഒന്നാമതെത്തിയ സജന്‍ നേരിട്ട് യോഗ്യത ഉറപ്പിച്ചു.

27 കാരനായ സജന്‍ റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തിലാണ് സജന്‍ എത്തിയിരിക്കുന്നത്. മുന്‍പ് ബെല്‍ഗ്രേഡ് ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. അന്ന് 0.48 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സജന് ഒളിമ്പിക്സ് യോഗ്യത നഷ്ടമായത്.

ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് 27കാരനായ സജന്‍. നേരത്തെ ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ലഭിച്ചില്ല.

കേരള പൊലീസിലെ സായുധ പോലീസ് ഇൻസ്പെക്ടർ കൂടിയാണ് സജൻ പ്രകാശ്. ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എ കട്ട് നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി സജന്‍ മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News