2020 ലെ അബുദാബി ശക്തി അവാർഡ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിതരണം ചെയ്‌തു

2020 ലെ അബുദാബി ശക്തി അവാർഡ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ വിതരണം ചെയ്‌തു. സാമൂഹ്യ ഉത്തരവാദിത്തമുള്ള രചനകൾ നടത്തുന്നവർക്ക്‌ ഊർജം പകരുന്നതാണ്‌ അബുദാബി ശക്തി അവാർഡെന്ന്‌ അദ്ദേഹം പറഞ്ഞു.കോവിഡ് സാഹചര്യത്തിൽ മൂന്ന്‌ മേഖലകളിലായി നടത്തുന്ന അവാർഡ് വിതരണത്തിന്റെ അടുത്ത ഘട്ടം തൃശ്ശൂരിൽ നടക്കും.

കൊവിഡ്‌ മാനദണ്ഡം പാലിച്ച്‌ കണ്ണൂർ ശിക്ഷക്‌ സദനിൽ നടന്ന ലളിതമായ ചടങ്ങിലാണ് അവാർഡ് വിതരണം നടന്നത്.ചടങ്ങിൽ പുരസ്‌ക്കാര ജേതാക്കളും മുഖ്യാതിഥികളും മാത്രമാണ് പങ്കെടുത്തത്.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ശക്തി  ടി കെ രാമകൃഷ്ണൻ പുരസ്‌കാരം കഥാകൃത്ത്‌ ടി പത്മനാഭന്‌ വേണ്ടി പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഏറ്റുവാങ്ങി.

ടി പത്മനാഭൻ കൊവിഡ്‌ ബാധിച്ച്‌ കണ്ണൂർ  ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായതിനാലാണ് ചടങ്ങിന് എത്താതിരുന്നത്.സാമൂഹ്യ ഉത്തരവാദിത്തമുള്ള രചനകൾക്ക് ഊർജ്ജം പകരുന്നതാണ് ശക്തി അവാർഡെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൊവിഡ് സാഹചര്യത്തിലാണ് മൂന്ന് സ്ഥലങ്ങളിലായി ഇത്തവണ അവാർഡ് വിതരണം നടത്തുന്നതെന്ന് അവാർഡ് കമ്മറ്റി കൺവീനർ മൂസ മാസ്റ്റർ പറഞ്ഞു. വിജ്ഞാന സാഹിത്യത്തിനുള്ള അവാർഡ്‌  എഴുത്തച്ഛൻ എന്ന പാഠ പുസ്തകം എന്ന കൃതിക്ക് ഡോ.   അനിൽ വള്ളത്തോൾ ,പ്രാപ്പിടിയൻ എന്ന നാടകത്തിന് ലഭിച്ച  അവാർഡ്‌  ടി പവിത്രൻ, പുരാവൃത്തവും കവിതയും എന്ന കൃതിക്ക് നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാർഡ്‌   സന്തോഷ്‌ വള്ളിക്കാട്   എന്നിവർ ഏറ്റുവാങ്ങി. സിപിഐ എം  കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രവി ഇടയത്ത്‌ നന്ദി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News