വിലപ്പെരുപ്പ ഭീഷണി ഭയന്ന് രാജ്യം; ഇന്ധനവില പതിവുപോലെ വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 98 രൂപ 68 പൈസയും ഡീസലിന് 93 രൂപ 79 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 100 രൂപ 44 പൈസയും ഡീസലിന് 95 രൂപ 45 പൈസയുമായി.

ഈ മാസം പതിനാറാം തവണയാണ് വില കൂട്ടുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു.

മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഒഡീഷയിലെയും വിവിധയിടങ്ങളില്‍ ഡീസല്‍ വില 100 കടന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News