ഒളിമ്പിക് യോഗ്യത നേടിയ സജന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കായികവകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍

ടോക്കിയോ ഒളിംപിക്‌സില്‍ യോഗ്യത നേടി കേരളത്തത്തിനു അഭിമാനകരമായ നേട്ടം കൈവരിച്ച സജന്‍ പ്രകാശിന് സര്‍ക്കാരിന്റെ സര്‍വ്വ പിന്തുണയുമുണ്ടാകുമെന്ന് കായികവകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍. സമീപകാലത്തെ ഏറ്റവും മികച്ച മലയാളി നീന്തല്‍ താരമാണ് സജനെന്നും അദ്ദേഹം പറഞ്ഞു.

‘ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ നീന്തല്‍ താരം സജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍. ആദ്യമായാണ് ഒരു ഇന്ത്യന്‍ നീന്തല്‍ താരം നേരിട്ട് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാണ് മത്സരിക്കുക. സമീപകാലത്തെ ഏറ്റവും മികച്ച മലയാളി നീന്തല്‍ താരമാണ് സജന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തായ്‌ലന്‍ഡില്‍ പരിശീലനത്തിലായിരുന്നു. 2015 ദേശീയ ഗെയിംസില്‍ സ്വര്‍ണവേട്ട നടത്തിയ സജന് കേരളാ പൊലീസില്‍ ജോലി നല്‍കി. 6 സ്വര്‍ണവും വെള്ളിയും അന്ന് നേടിയിരുന്നു. സജന് എല്ലാ പിന്തുണയും ഗവണ്‍മെന്റ് നല്‍കും. ഇടുക്കി സ്വദേശിയായ സജന് ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു’, മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel