ലോങ്ങ് ജമ്പില്‍ റെക്കോര്‍ഡിട്ട് ഷൈലി സിംഗ്; ലോക ഒന്നാം റാങ്കിലെത്തി ഇന്ത്യക്കാരി

ഹിമാദാസിന് ശേഷം ലോക യൂത്ത് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു ഒന്നാം റാങ്കുകാരി കൂടി. ഉത്തര്‍പ്രദേശുകാരി ഷൈലി സിങ്ങാണ് അണ്ടര്‍- 18 വിഭാഗം ലോങ് ജംപില്‍ ലോക ഒന്നാം റാങ്കിലെത്തിയത്. അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനാണ് ഷൈലിയെ പരിശീലിപ്പിക്കുന്നത്.

ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ പിന്‍ഗാമിയായി വളര്‍ന്നു വരുന്ന താരമാണ് ഉത്തര്‍പ്രദേശുകാരി ഷൈലി സിങ്ങ്. പട്യാലയില്‍ നടക്കുന്ന അറുപതാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ദേശീയ റെക്കോര്‍ഡുകള്‍ തിരുത്തിയുള്ള പ്രകടനമാണ് ഷൈലിയെ അണ്ടര്‍- 18 വിഭാഗം ലോങ് ജംപില്‍ ലോക ഒന്നാം റാങ്കിലെത്തിച്ചത്.

ആദ്യ ശ്രമത്തില്‍ തന്നെ 6.19 മീറ്റര്‍ ചാടിയ ഷൈലിസിങ്ങ് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള യൂത്ത് ദേശിയ റെക്കോര്‍ഡ് തിരുത്തി. മൂന്നാമത്തെ ശ്രമത്തില്‍ 6.48 മീറ്റര്‍ ചാടിയ ഷൈലി അണ്ടര്‍-20ദേശിയ റെക്കോര്‍ഡും പഴങ്കഥയാക്കി. ഈ പ്രകടനമാണ് ഷൈലി സിങ്ങിനെ ഒന്നാം സ്ഥാനത്തുള്ള ചൈനക്കാരിയെ മറികടക്കാന്‍ സഹായിച്ചത്. 6.46 മീറ്ററായിരുന്നു അണ്ടര്‍-18 വിഭാഗത്തിലെ മുന്‍ ലോക റെക്കോര്‍ഡ്. അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനിലെ റോബര്‍ട്ട് ബോബി ജോര്‍ജാണ് ഷൈലിയുടെ പരിശീലകന്‍. ദേശീയ അണ്ടര്‍ 18, അണ്ടര്‍-20 റെക്കോര്‍ഡുകളും ഇപ്പോള്‍ ഷൈലിക്ക് സ്വന്തമാണ്. ലോക അത്‌ലറ്റിക്‌സിലെ ലോങ്ജംപില്‍ രാജ്യത്തിന്റെ ഭാവി വാഗ്ദാനമാണ് ഈ ഉത്തര്‍പ്രദേശ്യകാരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News