ഫ്ളോറിഡയില്‍ കെട്ടിടം തകര്‍ന്ന് മരണം അഞ്ചായി

മിയാമിക്ക് സമീപം തകര്‍ന്ന 12 നിലകളുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി.

മൂന്നു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതോടെ ഇനി 156 പേരെ മാത്രമാണ് തിരിച്ചറിയാന്‍ ബാക്കിയെന്ന് മിയാമി മേയര്‍ ഡാനിയേല ലെവിന്‍ കാവ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരിച്ച അഞ്ചു പേരില്‍ നാല് പേരെയും തിരിച്ചറിഞ്ഞതായി മിയാമി പൊലീസ് പിന്നീട് പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളുടെ ഇടയില്‍ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ മെഡിക്കല്‍ എക്സാമിനര്‍ക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി കുടുംബാംഗങ്ങളില്‍ നിന്ന് ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News