ഇളയ ദളപതി ബീസ്റ്റിനു വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങളില്‍ വിജയ് മുന്നില്‍

വിജയ് യുടെ പുത്തന്‍ ചിത്രമായ ബീസ്റ്റിനു വാങ്ങുന്ന പ്രതിഫലം 100 കോടി എന്ന് റിപ്പോര്‍ട്ട്. പ്രതിഫലത്തില്‍ രജനികാന്താണ് മുന്‍പ് വിജയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. ദര്‍ബാര്‍ എന്ന ചിത്രത്തിന് 90 കോടി രൂപയാണ് രജനികാന്ത് വാങ്ങിയത്.

ഇപ്പോള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങളില്‍ വിജയ് മുന്നില്‍ എത്തിയിരിക്കുകയാണ്.

ആസ്തിയിലും വിജയ് തന്നെയാണ് മുന്നിലാണ്. 100 മുതല്‍ 120 കോടി വരെയാണ് വിജയ്യുടെ വാര്‍ഷിക വരുമാനമായി കണക്കാക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ 10കോടി രൂപയാണ് വരുമാനം.

നിരവധി ആഡംബര വാഹനങ്ങളും കൈവശമുണ്ട് താരത്തിന്. 6 കോടി രൂപയുടെ റോള്‍ഡ് റോയ്സ് ഗോസ്റ്റ്, 1.30 കോടിയുടെ ഓഡി എ 8, 75 ലക്ഷം രൂപയുടെ ബി.എം.ഡബ്‌ളിയു സീരിസ് 50, 90 ലക്ഷം രൂപയുടെ ബി.എം.ഡബ്‌ളിയു എക്‌സ് 6, 35 ലക്ഷത്തിന്റെ മിനി കൂപ്പര്‍ എന്നീ വാഹനങ്ങള്‍ വിജയ്ക്ക് സ്വന്തമായുണ്ട്.തമിഴ്നാട്ടില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും നിരവധി ആരാധകരുണ്ട് താരത്തിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News