പ്രിയങ്കയുടെ ആത്മഹത്യ; പ്രതി ഉണ്ണി രാജന്‍ പി ദേവിന്റെ അമ്മ ഒളിവില്‍

നടന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍തൃമാതാവ് ഒളിവില്‍. ഉണ്ണിയുടെ അമ്മയെ അങ്കമാലിയിലെ വീട്ടിലും മകളുടെ വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഉണ്ണി രാജന്‍ പി ദേവിനെ അറസ്റ്റ് ചെയ്‌തെങ്കിലും അമ്മ ശാന്തയ്ക്ക് കൊവിഡാണെന്ന പേരില്‍ അറസ്റ്റ് ഒഴിവാക്കിയിരുന്നു.

ഒരു മാസത്തോളമാണ് അറസ്റ്റ് വൈകിപ്പിച്ചത്. ഇന്നലെ ശാന്തയെ അറസ്റ്റ് ചെയ്യാന്‍ അങ്കമാലിയിലെ വീട്ടിലും അവരുടെ മകളുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ശാന്ത ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരനും കുടുംബവും രംഗത്ത് എത്തിയിരുന്നു. ഭര്‍തൃപീഡനമാണ് പ്രിയങ്കയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ പ്രിയങ്കയ്ക്ക് ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിരുന്നു. 2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News