കോപ്പ അമേരിക്ക: ബി ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെ അറിയാം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബി ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെ അറിയാം. തുടര്‍ച്ചയായ നാലാം വിജയം തേടി ബ്രസീല്‍ ഇക്വഡോറിനെ നേരിടും. മറ്റൊരു മത്സരത്തില്‍ വെനസ്വേലയ്ക്ക് പെറുവാണ് എതിരാളി. പുലര്‍ച്ചെ 2:30 നാണ് മത്സരങ്ങള്‍.

കളിച്ച മൂന്ന് മത്സരങ്ങളിലും ജയം. കോപ്പയില്‍ അജയ്യരാണ് കനറികള്‍. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുള്ള കനറികള്‍ക്ക് എതിരാളി പോരാളികളുടെ സംഘമായ ഇക്വഡോറാണ്. തുടര്‍ച്ചയായ നാലാം വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് നെയ്മറും കാസമിറോയും അടങ്ങുന്ന മഞ്ഞപ്പടയുടെ ലക്ഷ്യം.

അതേസമയം വെനസ്വേലയുമായി പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമായതിനാല്‍ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കാന്‍ ഇക്വഡോറിന് ബ്രസീലിനെതിരെ തോല്‍ക്കാതിരിക്കണം. വെനസ്വേലയെ പെറു തോല്‍പിക്കുകയും ബ്രസീലിനോട് നേരിയ മാര്‍ജിനില്‍ ഇക്വഡോര്‍ പരാജയപ്പെടുകയും ചെയ്താല്‍ ബി ഗ്രൂപ്പില്‍ നിന്നും നാലാം സ്ഥാനക്കാരായി ഇക്വഡോര്‍ ക്വാര്‍ട്ടറിലെത്തും. അങ്ങനെയെങ്കില്‍ അര്‍ജന്റീനയായിരിക്കും ഇക്വഡോറിന്‍ടെ ക്വാര്‍ട്ടര്‍ എതിരാളി. കണക്കിലെ കളികള്‍ക്ക് കാത്തുനില്‍ക്കാതെ പെറുവിനെ തോല്‍പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്താനാണ് വെനസ്വേലയുടെ പടയൊരുക്കം. അതേ സമയം ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച ബ്രസീലിന് ജൂലൈ 4 ന് നടക്കുന്ന മത്സരത്തില്‍ ഉറുഗ്വായ് എതിരാളിയാകാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News