ഐഫോണ്‍ പ്രേമികള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത,ഐഫോണ്‍ 13 സെപ്റ്റംബര്‍ 14 ന് പുറത്തിറക്കും

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത, ഐഫോണ്‍ 13 സെപ്റ്റംബര്‍ 14 ന് അവതരിപ്പിക്കും

ഐഫോണ്‍ 13 വൈകാതെ പുറത്തിറക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഐഫോണ്‍ 13 വരുന്ന സെപ്റ്റംബര്‍ 14 ന് പുറത്തിറക്കുമെന്നാണ് വിവരം. ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ് എന്നീ നാല് ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ഡിവൈസുകളെ കുറിച്ച്‌ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഐഫോണ്‍ 12 മോഡലുകളുടെ അതെ വിലയില്‍ തന്നെയായിരിക്കും ഐഫോണ്‍ 13 സീരീസ് പുറത്തിറക്കുകയെന്നാണ് വിവരം.

ആപ്പിള്‍ എ 15 5nm + ചിപ്സെറ്റ്, അപ്ഗ്രേഡു ചെയ്ത ക്യാമറ സംവിധാനങ്ങള്‍, മുന്‍വശത്തെ ചെറിയ നോച്ചുകള്‍ എന്നിവ ഹാന്‍ഡ്സെറ്റില്‍ ഉള്‍പ്പെടും. എന്നാല്‍ എടുത്തു പറയേണ്ട പ്രധാനകാര്യം കഴിഞ്ഞ വര്‍ഷത്തെ ഐഫോണുകളില്‍ നല്‍കിയിരിക്കുന്നതിനേക്കാളും സ്റ്റോറേജ് ഓപ്ഷനുകള്‍ 512 ജിബിയായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News