മുടി വളർത്തിയിട്ട് മനസിലാകുന്നുണ്ടോ :വീഡിയോ കോളിലൂടെ സർപ്രൈസ് നൽകി മമ്മൂക്ക

കോഴിക്കോട് സ്വദേശി അശ്വിന് അവിശ്വസനീയമായ കാര്യമാണ് ഇന്നലെ സംഭവിച്ചത്.ഭിന്നശേഷിക്കാരനായ അശ്വിൻ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. ഭിന്നശേഷിക്കാരനായ അശ്വിന് പിറന്നാൾ ദിനമായ ഇന്നലെ മമ്മൂട്ടി വീഡിയോ കോളിലൂടെ നൽകിയ സർപ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

സാമൂഹിക പ്രവർത്തകയായ നർഗീസ് ബീഗമാണ് മമ്മൂട്ടി തന്റെ ആരാധകനെ വീഡിയോ കോളിലൂടെ വിളിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. “ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാൾ രാവായിരുന്നു ട്ടോ.. ഓന്റെ ആഗ്രഹം അറിഞ്ഞ് അദ്ദേഹം വീഡിയോ കോളിൽ വിളിച്ചു.. കുറെ സമയം സംസാരിച്ചു മമ്മുക്ക താങ്ക്യൂ..” എന്ന് കുറിച്ചുകൊണ്ടായിരുന്നു നർഗീസ് ബീഗം വീഡിയോ പങ്കുവച്ചത്.

വീഡിയോ കോളിൽ താടിയും മുടിയും വളർത്തി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി ആരാധകനോട് “മുടി വളർത്തിയിട്ട് മനസിലാകുന്നുണ്ടോ” എന്ന് ചോദിക്കുന്നുണ്ട്. കൂടാതെ അശ്വിന്റെ വിശേഷങ്ങൾ തിരക്കുന്ന താരം ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

അവന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണ് ഈ നിമിഷമെന്നും അശ്വിന്റെ വീട്ടുകാരും നര്‍ഗീസ് ബീഗവും മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂക്കയോട് അശ്വിനെക്കുറിച്ച്‌ പറഞ്ഞത് തന്റെ സുഹൃത്ത് സ്മിതയാണെന്നും നര്‍ഗീസ് ബീഗം വീഡിയോയുടെ ഒപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം അശ്വന് മമ്മൂട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് തരത്തിലുള്ള ഒരു പോസ്റ്റ് നര്‍ഗീസ് ബീഗം പങ്കുവെച്ചിരുന്നു.

‘മുന്‍പ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, അശ്വിന് മമ്മൂട്ടിയെ കാണാന്‍ വല്യ പൂതിയുണ്ട് എന്ന് പറഞ്ഞ്!ആ പോസ്റ്റ് പറന്ന് പറന്ന് മമ്മൂട്ടിയിലെത്തുമെന്ന്, അങ്ങനെ അദ്ദേഹം കോഴിക്കോട് വരുമ്ബോള്‍ അശ്വിനെ കാണാന്‍ എത്തുമെന്നും സ്വപ്നം കണ്ടു അശ്വിന്‍. ഇന്ന് കണ്ടപ്പോള്‍ അതേക്കുറിച്ച്‌ സംസാരിച്ചതേയില്ലഅവന്റെ ആഗ്രഹം സാധിക്കുമോ അറിയില്ല,’ എന്നാണ് അന്ന് നര്‍ഗീസ് ബീഗം പറഞ്ഞിരുന്നത്. ഇതിന് മറുപടിയായിയാണ് ഇപ്പോള്‍ മമ്മൂട്ടി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here