അവകാശികളില്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നതു കോടിക്കണക്കിനു രൂപ

വിവിധ നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകരോ അവരുടെ അവകാശികളോ വരാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫിസുകളില്‍
കെട്ടിക്കിടക്കുന്നതു കോടിക്കണക്കിനു രൂപ. ഫിക്‌സഡ്‌ ഡെപ്പോസിറ്റ്‌ ചെയ്‌ത തുകകളാണ്‌ ഏറെയും.

ഓരോ പോസ്റ്റ് ഓഫിസുകളിലും ഈ വിധത്തില്‍ ഇടപാട്‌ അവസാനിപ്പിക്കാതെ കിടക്കുന്നത്‌ ലക്ഷങ്ങളാണ്‌. അവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ തിരിച്ചെടുക്കാത്ത പണം സര്‍ക്കാരിലേക്ക്‌ മുതല്‍കൂട്ടി നിരാശ്രയരായ കുടുംബങ്ങള്‍ക്ക്‌ സഹായം നല്‍കാനുള്ള ആലോചനയും കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കോ അല്ലെങ്കില്‍ അവകാശികള്‍ക്കോ നോട്ടീസയച്ച്‌ വരുത്തി പണം നല്‍കാന്‍ നടപടിയുണ്ടാവും.

പോസ്റ്റ് ഓഫിസുകളില്‍ കമ്ബ്യൂട്ടര്‍വല്‍ക്കരണം നടത്തുന്നതിനു മുമ്ബുള്ള നിക്ഷേപങ്ങളാണിത്‌. നോട്ടീസ്‌ അയച്ചാല്‍ത്തന്നെ താമസ സ്‌ഥലം മാറിയവര്‍ ഏറെയുണ്ടാകും. അതിനാല്‍ മേല്‍വിലാസക്കാരനു നോട്ടീസ്‌ ലഭിച്ചുകൊള്ളണമെന്നില്ല. വീട്ടുകാര്‍പോലും അറിയാതെ പോസ്‌റ്റോഫീസുകളില്‍ പണം നിക്ഷേപിച്ച്‌ മരണമടഞ്ഞവരുടെ തുകയാണ്‌ ഇങ്ങനെ കെട്ടിക്കിടക്കുന്നതെന്നാണു ഉദ്യോഗസ്‌ഥരുടെ നിഗമനം.

നേരത്തെ സേവിങ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്നായി ഇതേ രീതിയില്‍ 100 കോടി രൂപ തപാല്‍ വകുപ്പിലുണ്ടായിരുന്നു. സേവിങ്‌ ബാങ്ക്‌ അക്കൗണ്ടില്‍ നേരത്തെ മിനിമം ബാലന്‍സ്‌ അഞ്ച്‌ രൂപയായിരുന്നു. പോസ്‌റ്റോഫീസില്‍ ഇടപാട്‌ അവസാനിപ്പിച്ച ശേഷം മിനിമം ബാലന്‍സായ അഞ്ച്‌ രൂപ വാങ്ങാതെയുള്ള അക്കൗണ്ടുകളില്‍ നിന്നായാണ്‌ 100 കോടി രൂപ ലഭിച്ചത്‌. പോസേ്‌റ്റാഫീസുകളില്‍ നിലവില്‍ മിനിമം ബാലന്‍സ്‌ ഇപ്പോള്‍ 500 രൂപയാണ്‌. ഇന്ത്യയില്‍ 1,45,000 പോസ്റ്റ് ഓഫിസുകളാണുള്ളത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News