അമല പോളിന്റെ പുതിയ ത്രില്ലര്‍ ചിത്രം ‘കുടി യാദമൈതെ’ എത്തുന്നു;

അമല പോളിന്റെ ഏറ്റവും പുതിയ ചിത്രം കുടി യാദമൈതെ എത്തുന്നു
അമല പോളിന്റെ ഏറ്റവും പുതിയ ചിത്രം കുടി യാദമൈതെ എന്ന ചിത്രം എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പോസ്റ്ററും ഇതിനോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്. താരം തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിവരം അറിയിച്ചത്. ചിത്രത്തില്‍ രാഹുല്‍ വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

റാം വിഘ്നേഷിന്റെ ചിത്രം സംവിധാനം ചെയ്യുന്നത് പവന്‍ കുമാറാണ് . ജനശ്രദ്ധ നേടിയ യു ടേണ്‍, ലൂസിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പവന്‍ കുമാര്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കുടി യാദമൈതെ.ചിത്രത്തിന്റെ ടീസര്‍ പോസ്റ്റര്‍ തന്നെ ത്രില്ലിങ്ങായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രം ഓണ്‍ലൈന്‍ സ്ട്രീമിംഗ് സൈറ്റായ ആഹായിലൂടെയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അമല പോള്‍ പോലീസ് ഉദ്യോഗസ്ഥയായി ആണ് എത്തുന്നത്. അതെ സമയം രാഹുല്‍ വിജയ് ചിത്രത്തില്‍ ഡെലിവറി ബോയി ആയി ആണ് എത്തുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് കുടി യാദമൈതെ.

അമലാപോള്‍ അവസാനമായി അഭിനയിച്ചത് തെലുങ്കു ആന്തോളജിയിലാണ്. പിത്ത കഥാലു എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. അതില്‍ നന്ദു റെഡ്ഡി സംവിധാനം ചെയ്ത കഥയിലാണ് അഭിനയിച്ചത്. ഇത് കൂടാതെ മലയാള ചിത്രം ആട് ജീവിതവും തമിഴ് ചിത്രം അതോ അന്ത പര്‍വ പോലെ എന്ന ചിത്രവും പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News