‘ഇന്‍ കാര്‍ ഡൈനിംഗ്’ ഉടൻ ആരംഭിക്കും; ഇനി ഭക്ഷണം കാറിനുള്ളിൽ

‘ഇന്‍ കാര്‍ ഡൈനിംഗ് ‘ പ്രഖ്യാപിച്ചതു മുതൽ പലരും ചോദിക്കുന്ന ചോദ്യം , ഇതെപ്പോൾ തുടങ്ങും എന്നാണ്. ജൂൺ 30 ന് കായംകുളത്ത് കെ ടി ഡി സി ആഹാർ ഹോട്ടലിൽ ‘ഇൻ കാർ ഡൈനിംഗ് ‘ തുടങ്ങാനാണ് തീരുമാനം. വൈകുന്നേരം നാലു മണിക്കാണ് ഉദ്ഘാടനം.

ഇതോടൊപ്പം കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ കെ ടി ഡി സി ആഹാർ ഹോട്ടലുകളിലും ‘ ഇന്‍ കാര്‍ ഡൈനിംഗ് ‘ ആരംഭിക്കും.ഈ ഹോട്ടലുകളിൽ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്നതാണ് ഇന്‍ കാര്‍ ഡൈനിംഗ്. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യേണ്ട.

കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്‍റെ ഭാഗമായാണ് കെടിഡിസി ഹോട്ടലുകളെ ഉപയോഗിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിംഗ് തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here