നവിമുംബൈ വിമാനത്താവളം; ആഗസ്റ്റ് 15 നകം പേര് തിരുത്തിയില്ലെങ്കിൽ നിർമ്മാണം തടയുമെന്ന് പ്രതിഷേധക്കാർ

നവി മുംബൈയിലെ നിർദ്ദിഷ്ട വിമാനത്താവളത്തിന്റെ പണിപൂർത്തിയാകാൻ രണ്ടു വർഷം ബാക്കി നിൽക്കെ പേരിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കയാണ്. വിമാനത്താവളത്തിന് പ്രദേശികനേതാവായ ഡി.ബി. പാട്ടീലിന്റെ പേര്‌ നൽകണമെന്നാവശ്യപ്പെട്ട് പദ്ധതി ബാധിത മേഖലയിലെ ഗ്രാമീണർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ നടത്തിയ പ്രതിഷേധ മാർച്ചിന് വൻ ജനപങ്കാളിത്തം ലഭിച്ചതോടെ പേര് വിവാദം തുറന്ന യുദ്ധത്തിലേക്കാണ് നയിച്ചിരിക്കുന്നത്

നവി മുംബൈയിലെ വികസനത്തിനായി സിഡ്‌കോ സ്ഥലംഏറ്റെടുത്തപ്പോൾ ഭൂമി നഷ്ടമായ കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിൽ മുമ്പിൽ നിന്ന് പ്രവർത്തിച്ചയാളാണ് ഡി.ബി.പാട്ടീൽ. വിമാനത്താവളത്തിന് പാട്ടീലിന്റെ പേര് നൽകണമെന്നത് പദ്ധതിയുടെ തുടക്കം മുതലുള്ള ആവശ്യമാണെന്നാണ് തദ്ദേശീയരായ ഗ്രാമീണർ പറയുന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ തിടുക്കത്തിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേര് അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവാണ് ഗ്രാമവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്

ആഗസ്റ്റ് 15 നകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് പ്രാദേശിക നേതാക്കൾ വെല്ലുവിളിച്ചിരിക്കുന്നത്

ദേശാടനപക്ഷികളായ രാജ ഹംസങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ച് പണിയുന്ന വിമാനത്താവളത്തിത് ഫ്ളമിംഗോ എന്ന പേര് നൽകണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്.

16,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന നവി മുംബൈ വിമാനത്താവളം ലോകത്തിലെത്തന്നെ ഏറ്റവും വലിയ ഹരിത വിമാനത്താവളമാണ്. 3700 മീറ്റർ നീളമുള്ള രണ്ട് സമാന്തര റൺവേകളുള്ളതാണ് വിമാനത്താവളം. 1500 മീറ്റർ നീളുള്ള ടാക്‌സിവേയുമുണ്ട്. ഒരു റൺവേ ഉൾപ്പെടെ ആദ്യഘട്ടം 2023-ൽ പൂർത്തിയാക്കാനാണ് പദ്ധതി. എന്നാൽ ഭൂമി നിരപ്പാക്കൽ ഘട്ടത്തിൽ നിൽക്കുന്ന വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനം കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ മുടങ്ങി കിടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News