അല്ലു അർജുന്റെ പുഷ്പയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും

തെലുങ്കാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിൽ രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന അല്ലു അർജുൻ ചിത്രം പുഷ്പയുടെ ചിത്രീകരണം ജൂലായ് 5 മുതൽ വീണ്ടും തുടങ്ങും.

ചിത്രീകരണ സംഘത്തിലെ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഏപ്രിൽ അവസാന വാരമാണ് പുഷ്പയുടെ ഷൂട്ടിംഗ് നിറുത്തിവച്ചത്.ഹൈദരാബാദിലെ ചിത്രീകരണത്തിന് ശേഷം സംവിധായകൻ സുകുമാറും സംഘവും ചൈനയിലേക്ക് തിരിക്കും. തായ്‌ലൻഡിലും ചിത്രീകരണമുണ്ട്. ദൈർഘ്യമേറിയ ഒരു സംഘട്ടന രംഗമാണ് തായ്‌ലന്റിൽ ചിത്രീകരിക്കുന്നത്.

പുഷ്പയുടെ ആദ്യ ഭാഗം ഈ വർഷം ഒടുവിലും രണ്ടാം ഭാഗം 2023ലും റിലീസ് ചെയ്യാനാണ് പ്ളാൻ. ഫഹദ് ഫാസിലാണ് പുഷ്പയിലെ പ്രതിനായക വേഷം അവതരിപ്പിക്കുന്നത്. രശ്‌മിക മന്ദാനയാണ് നായിക.മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗം പൂർത്തിയാക്കുന്നതിന് മുൻപ് അല്ലു അർജുൻ ഐക്കൺ എന്ന ചിത്രത്തിലഭിനയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.

തെലുങ്കാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ജൂലൈ 5 മുതലാണ് ഷൂട്ടിങ് പുനരാരംഭിക്കുന്നത്.
അല വൈകുണ്ഠപുരമുലു” എന്ന ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ് പുഷ്‌പ.
സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ രശ്‌മിക മന്ദനായാണ് (നായികാ വേഷത്തിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here