ജമ്മുവിലെ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി ദില്‍ബാഗ് സിംഗ്

ജമ്മു വിമാനത്താവള സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദേശം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ത്യന്‍ വ്യോമസേന ഉപമേധാവി എച്ച്എസ് അറോറയുമായി സംസാരിച്ചു.

കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ജമ്മുവില്‍ സ്‌ഫോടനം നടന്നത്. ഇരട്ട സ്ഫോടനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ജമ്മു. നിലവില്‍ ശ്രീനഗറിലും പഠാന്‍കോട്ടിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തിനായി രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചതായാണ് പ്രാഥമിക നിഗമനം. ജമ്മുവില്‍ നടന്നത് ഭീകരാക്രമണമാണെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് സ്ഥിരീകരിച്ചു.

ലഷ്‌ക്കര്‍ ഭീകരനെ പിടിച്ചതിലൂടെ വന്‍ സ്‌ഫോടന ശ്രമം തകര്‍ത്തതായും ഡിജിപി പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനത്തിനായിരുന്നു ഇവരുടെ പദ്ധതി. ഇയാളില്‍ നിന്ന് അഞ്ചു കിലോ ഐഇഡി പിടിച്ചെടുത്തിരുന്നു എന്നും ഡിജിപി അറിയിച്ചു.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ മേഖലയില്‍ രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. സ്ഫോടനത്തില്‍ ജമ്മു പൊലീസ് യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.

സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ത്യന്‍ വ്യോമസേന ഉപമേധാവി എച്ച് എസ് അറോറയുമായി സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News