പരീക്ഷ എ‍ഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് സർവ്വകലാശാല ബിരുദ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് യാത്ര ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സ്‌നേഹവണ്ടികൾ ഒരുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പൊതുഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ സർവ്വകലാശാലകൾ ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാനാണ് സംസ്ഥാന വ്യാപകമായി സ്നേഹവണ്ടികൾ ഡിവൈഎഫ്ഐ ക്രമീകരിക്കുന്നത്.

കൊവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്കും ഒപ്പം പൊതുഗതാഗതം ലഭ്യമല്ലാത്ത മറ്റ് വിദ്യാർത്ഥികൾക്കും സേവനം ലഭ്യമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News