ഇടനിലക്കാരില്ലാതെ ഡ്രൈവിങ് ലൈസൻസ് പുതുക്കാം; ‘ഫയൽ ക്യൂ മാനേജ്മെന്റ്’ സംവിധാനം നടപ്പാക്കി മോട്ടോർ വാഹന വകുപ്പ് 

ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും വിലാസം മാറുന്നതിനും അപേക്ഷയുടെ മുൻഗണനാ ക്രമത്തിൽ അവസരം ലഭിക്കുന്ന ‘ഫയൽ ക്യൂ മാനേജ്മെന്റ്’ സംവിധാനം മോട്ടോർ വാഹന വകുപ്പിൽ നടപ്പിലാക്കി. ഇടനിലക്കാരില്ലാതെ അപേക്ഷയുടെ മുൻഗണനാ ക്രമത്തിൽ തീർപ്പാക്കാൻ ഇതിലൂടെ സാധിക്കും.

ഏതെങ്കിലും ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം അപേക്ഷ കാരണം കൂടാതെ മാറ്റി വയ്ക്കാനോ, വഴിവിട്ട പരിഗണന നൽകനോ ഇനി കഴിയില്ല. സ്വീകരിച്ച നടപടി അപ്പോൾ തന്നെ മൊബൈൽ ഫോണിൽ സന്ദേശമായി എത്തുന്നതിനാൽ നടപടികൾ പൂർണ്ണമായും സുതാര്യമാകും.

വാഹന രജിസ്ട്രേഷൻ നടപടികളിലും ഇതേ സംവിധാനം നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കുള്ള പെർമിറ്റും അടുത്തയാഴ്ച മുതൽ ഓൺലൈനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News