മൂന്നു കിടിലൻ പപ്പായ ഫേസ്പാക്കുകൾ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ് പപ്പായ. വെെറ്റമിൻ എയും ബിയും സിയും ധാരാളം അടങ്ങിയിട്ടുള്ള പപ്പായ കൊണ്ടുള്ള ഫേസ്പാക്കുകൾ നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് ഗുണകരമാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകൾ ചര്‍മ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്,​ ബ്ളാക്ക് ഹെഡ്സ് എന്നിവ ഇല്ലായ്മ ചെയ്യാൻ പപ്പായ ഗുണകരമാണ്.

  1. ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു കഷ്ണം പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖക്കുരു മാറാന്‍ ഇത് വളരെയേറെ ഗുണം ചെയ്യും.

  2. പപ്പായയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കി പത്ത് മിനിട്ട് മുഖത്തിടുക.ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ മൂന്ന് വട്ടം ഇങ്ങനെ ചെയ്താൽ ചർമ്മ സൗന്ദര്യം വർദ്ധിക്കും.

  3. പപ്പായയും തക്കാളിനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ ഗുണകരമാണ്. ഇത് ചർമ്മത്തിന്രെ യുവത്വം നിലനിർത്താൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News