‘മാറ്റണം മനോഭാവം സ്ത്രീകളോട്’;  സ്ത്രീധന കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ

സ്ത്രീധനത്തിൻ്റെ പേരിൽ വർദ്ധിച്ചു വരുന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ കുടുംബ സദസ് സംഘടിപ്പിച്ചു. ‘മാറ്റണം മനോഭാവം സ്ത്രീകളോട്’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനമൊട്ടാകെ യൂണിറ്റ് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ സ്ത്രീധനത്തിൻ്റെ പേരിൽ വർദ്ധിച്ച് വരുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം എന്നവശ്യപെട്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചത്. മാറ്റണം മനോഭാവം സ്ത്രീകളോട് എന്ന മുദ്രാവാക്യമാണ് ക്യാമ്പയിനിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കണ്ണൂരിൽ സംഘടിപ്പിച്ച കുടുംബ സദസ് സി.പി.ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവിയും തിരുവനന്തപുരത്ത് കേന്ദ്ര കമ്മിറ്റി അംഗം ടി.എൻ സീമയും പരിപാടി ഉദ്ഘാടനം ചെയ്തു.

ഓരോ ജില്ലയിലും യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷകർത്താക്കളും യുവജനങ്ങളും വിദ്യാർത്ഥിനികളുമടക്കമുള്ളവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here