ശുചീകരണത്തൊഴിലാളിയെ ഓഫീസിൽ വിളിച്ചുവരുത്തി പീഡനശ്രമം; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് പീഡനശ്രമത്തിന് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കോർപറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിയാണ്  അറസ്റ്റിലായത്.

ശുചീകരണത്തൊഴിലാളിയായ യുവതിയെ ഓഫീസിൽ വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

മ്യൂസിയം പോലീസാണ് ഹെൽത്ത് ഇൻസ്പെക്ടർ അജിയെ  അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം.  ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News