പ്രതിസന്ധികളില്‍ തളരരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ജീവിതങ്ങളില്‍ ഒന്നാണ് ആനി ശിവ, സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളോട് പ്രതികരിക്കാന്‍ ഈ മാതൃകകള്‍ ഊര്‍ജ്ജമാകട്ടെ: മന്ത്രി വീണാ ജോര്‍ജ്

ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ചെറുപ്രായത്തില്‍ തെരുവിലിറങ്ങി അവസാനം കഠിനപ്രയത്നത്തിലൂടെ ഇപ്പോള്‍  വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയി മാതൃകയായ ആനി ശിവയെ ആഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

പ്രതിസന്ധികളില്‍ തളരരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ് ആനി ശിവയെന്നും വീടുകള്‍ക്കുള്ളില്‍ പോലും നമ്മുടെ സ്ത്രീകള്‍ നേരിട്ടുന്ന അതിക്രമങ്ങളെ പ്രതികരിക്കാന്‍ ഈ മാതൃകകള്‍ ഊര്‍ജ്ജമാകട്ടെയെന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭര്‍ത്താവും വീട്ടുകാരും തെരുവില്‍ ഉപേക്ഷിച്ച് പോയിട്ടും കൈക്കുഞ്ഞുമായി ജീവിത സാഹചര്യങ്ങളോട് പോരാടി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തെരുവോര കച്ചവടക്കാരിയായി എത്തിയ വര്‍ക്കലയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി എത്തിയ ആനി ശിവയുടെ ജീവിതം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ആവേശമാണെന്നും വീണാ ജോര്‍ജ് കുറിച്ചു.

മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വര്‍ക്കല സ്റ്റേഷനില്‍ എസ് ഐ ആയി ചുമതലയേറ്റെടുത്ത ആനി ശിവയെ ഇന്ന് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പ്രതിസന്ധികളില്‍ തളരരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ് ആനി ശിവ. ഭര്‍ത്താവും വീട്ടുകാരും തെരുവില്‍ ഉപേക്ഷിച്ച് പോയിട്ടും കൈക്കുഞ്ഞുമായി ജീവിത സാഹചര്യങ്ങളോട് പോരാടി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തെരുവോര കച്ചവടക്കാരിയായി എത്തിയ വര്‍ക്കലയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി എത്തിയ ആനി ശിവയുടെ ജീവിതം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ആവേശമാണ്. വീടുകള്‍ക്കുള്ളില്‍ പോലും നമ്മുടെ സ്ത്രീകള്‍ നേരിട്ടുന്ന അതിക്രമങ്ങളെ പ്രതികരിക്കാന്‍ ഈ മാതൃകകള്‍ ഊര്‍ജ്ജമാകട്ടെ..

10 വര്‍ഷം മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്‌ക്രീമും നാരങ്ങാവെള്ളവും വിറ്റിരുന്ന ആനി ശിവ ഇന്ന് അതേ സ്ഥലത്ത് സബ് ഇന്‍സ്‌പെക്ടറാണ്. ഇതിനോടകം നിരവധി പേരാണ് ആനിക്ക് അഭിനന്ദനങ്ങലുമായി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News