നിയന്ത്രണം കടുപ്പിച്ച് മുംബൈ; വിമാനയാത്രക്കാർക്ക് 48 മണിക്കൂർ ആർ‌ടിപി‌സി‌ആർ  റിപ്പോർട്ട് നിർബന്ധം

മുംബൈയില്‍ വിമാനയാത്രക്കാർക്ക് ഇനി മുതല്‍ 48 മണിക്കൂർ ആർ‌ടി-പി‌സി‌ആർ  റിപ്പോർട്ട് നിർബന്ധം. ഇതര സംസ്ഥാനങ്ങളിലേക്ക്  ഹ്രസ്വ യാത്ര ചെയ്യാനൊരുങ്ങുന്ന  വിമാന യാത്രക്കാരെയാണ്  ബി എം സി യുടെ  പുതിയ നിയമം വലയ്ക്കുന്നത് . ഇനി മുതൽ   മുംബൈയിലേക്ക് മടങ്ങുന്ന വിമാന യാത്രക്കാർക്ക്, ആർ‌ടി-പി‌സി‌ആർ റിപ്പോർട്ടിൽ നെഗറ്റീവ് സ്റ്റാറ്റസ് മാത്രം പോരാ, ലബോറട്ടറി റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ എടുത്തതാണെന്നു കൂടി ഉറപ്പ് വരുത്തണം .

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ  മാനദണ്ഡങ്ങളാണ് ഇക്കാര്യത്തിൽ ബി എം സി കൈക്കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ ദിവസം ആർ‌ടി-പി‌സി‌ആർ റിപ്പോർട്ട് പ്രതീക്ഷിച്ചതിലും നേരത്തെ ലഭിച്ചതിനാൽ ഒരു മുംബൈ നിവാസിക്ക്  ഗോവയിൽ പോയി പിറ്റേന്ന്  തിരികെയെത്താനുള്ള യാത്ര റദ്ദാക്കേണ്ടി വന്നു. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും മുംബൈയിലെത്തുന്ന  യാത്രക്കാർ പരമാവധി 48 മണിക്കൂറിനുള്ളിൽ നടത്തിയ ടെസ്റ്റ് റിപ്പോർട്ട്  കൈവശം കരുതണമെന്നാണ് പുതിയ നിയമം.

വെള്ളിയാഴ്ച രാവിലെ സാമ്പിൾ ശേഖരിക്കുകയും  വിചാരിച്ചതിലും നേരത്തെ തന്നെ റിപ്പോർട്ട് ലഭിക്കുകയും ചെയ്ത യാത്രക്കാരനാണ് ഇതോടെ വെട്ടിലായത്.  ശനിയാഴ്ച രാവിലെ ഗോവയിലേക്ക് പറന്ന് ഞായറാഴ്ച വൈകുന്നേരം 6.30 ന് ഇൻഡിഗോയിൽ  മുംബൈയിലേക്ക് മടങ്ങേണ്ടതായിരുന്നു.

എന്നാൽ,  ഇൻ‌ഡിഗോ വെബ്‌സൈറ്റിൽ 48 മണിക്കൂർ “ആർ‌ടി-പി‌സി‌ആർ ടൈംലൈൻ റിപ്പോർട്ട്  ഇഷ്യു ചെയ്ത സമയം മുതൽ ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഇത് കൈവശമില്ലാത്ത യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിക്കും.  ഇതോടെയാണ്  യാത്രക്കാരന്  ഗോവയിലേക്കുള്ള യാത്ര റദ്ദാക്കേണ്ടി വന്നത്.  യാത്രക്കുള്ള സമയപരിധി പല യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. മുംബൈയിലേക്കുള്ള ഫ്ലൈറ്റുകൾ ഒരു പരിധി വിട്ട് വൈകിയാലും പ്രശ്നമാണ്. 48 മണിക്കൂർ സമയപരിധിയ്ക്കായി വീണ്ടും ആർടി-പിസിആർ പരിശോധന നടത്തുവാൻ വിധേയരാകേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here