ഒരുപാടുപേരുടെ ജീവിത സ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ: നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

കഷ്ടപ്പാടിന്റെ കയ്പില്‍ നിന്ന് വിജയത്തിന്റെ മധുരജീവിതം കരസ്തമാക്കിയ വര്‍ക്കല എസ് ഐ ആനിയ്ക്ക് അഭിനന്ദനങ്ങളുമായി മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ എന്ന് ലാലേട്ടന്‍ ആശംസിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ആനിയ്ക്ക് അഭിനന്ദമറിയിച്ചത്.

നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ലാലേട്ടന്‍ കുറിച്ചു. ഇതിനോടകം സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പേരാണ് ആനിയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

പ്രതിസന്ധികളില്‍ തളരരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ജീവിതങ്ങളില്‍ ഒന്നാണ് ആനി ശിവയെന്നും സ്ത്രീകള്‍ നേരിട്ടുന്ന അതിക്രമങ്ങളെ പ്രതികരിക്കാന്‍ ഈ മാതൃകകള്‍ ഊര്‍ജ്ജമാകട്ടെയെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News