മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച ഭരണാധികാരി; ഡിജിപി ലോക്നാഥ് ബെഹറ

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച ഭരണാധികാരിയെന്ന് ഡിജിപി ലോക്നാഥ് ബെഹറ. പോലീസിനെ ആധുനികവല്‍ക്കരിക്കാന്‍ ക‍ഴിഞ്ഞതായും ബെഹറ കൈരളി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാക്കള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ തന്നെ കുറിച്ച് നല്ലത് മാത്രമാണ് പറയുന്നതെങ്കിലും, സര്‍ക്കാരിന്‍റെ ഭാഗമായി നില്‍ക്കുന്നത് കൊണ്ട് തന്നെ ആക്രമിച്ചെന്നും ബെഹറ വ്യക്തമാക്കി.

തന്‍റെ കാലത്ത് പൊലീസിനെ ആധുനികവല്‍ക്കരിക്കാന്‍ ക‍ഴിഞ്ഞതായും, ക്രമസമാധാനപാലന രംഗത്ത് കേരളം മറ്റ് ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നിലെത്താന്‍ ക‍ഴിഞ്ഞതായും ഡിജിപി ലോകനാഥ് ബെഹറ കൈരളി ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച ഭരണാധികാരിയാണെന്നും, അദ്ദേഹത്തിന് കീ‍ഴില്‍ പ്രവര്‍ത്തിക്കാന്‍ ക‍ഴിഞ്ഞത് അവിസ്മരണീയമായ മുഹൂര്‍ത്തമാണെന്നും ബെഹറ കൂട്ടിചേര്‍ത്തു.

തനിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപത്തിന്‍റെ ഇരട്ടത്താപ്പ് ബെഹറ ചൂണ്ടികാട്ടി. കേരളത്തില്‍ മാവോയിസ്റ്റ് സാനിധ്യം ഉണ്ട്. ഏത് തരം ആശയപ്രചരണത്തിനും താനെതിരല്ലെന്നും എന്നാല്‍ ആയുധം എടുത്ത് പോലീസിനെ വെടിവെയ്ക്കുമ്പോള്‍ പ്രത്യാക്രമണം ഉണ്ടാവുക സ്വഭാവികമാണ് . ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചാല്‍ പോലീസിനെ പറ്റി ചിത്രംവരയ്ക്കുന്ന ഒരു പദ്ധതി മനസിലുണ്ടെന്നും താന്‍ കൂടുതല്‍ സജീവമായി ഇവിടെ ഉണ്ടാകുമെന്നും ബെഹറ കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News