കമ്മീഷണര്‍ സിനിമയില്‍ സുരേഷ്ഗോപിയുടെ കഥാപാത്രത്തിന് പ്രചോദനമായത് ഡിജിപി ലോക്നാഥ് ബഹ്റ

കമ്മീഷണര്‍ സിനിമയില്‍ സുരേഷ്ഗോപിയുടെ കഥാപാത്രത്തിന് പ്രചോദനമായത് അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ലോകനാഥ് ബെഹറയാണ്. ദേശീയ അന്വേഷണ ഏജന്‍സിയെ ഇന്ന് കാണുന്ന തരത്തില്‍ പ്രൊഫഷണല്‍ സം‍വിധാനം ആക്കി മാറ്റിയെടുത്തതും ലോകനാഥ് ബെഹറയാണ്.

പ്രമാദമായ പൂലൂരിയ ആയുധ വര്‍ഷ കേസ് മുതല്‍ ബോംബെ തീവ്രവാദി ആക്രമണം വരെയുളള രാജ്യത്തെ പിടിച്ച് കുലുക്കിയ നിരവധി പ്രമാദമായ കേസുകള്‍ അന്വേഷിച്ച വ്യക്തിയാണ് ലോക്നാഥ് ബെഹറ. സംസ്ഥാനത്തെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ബെഹറ നാളെ വിരമിക്കും. സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ ഏറ്റവും അധികം കാലം ഇരുന്ന ഡിജിപി എന്ന റെക്കോര്‍ഡ് ഇട്ടാണ് ബെഹറ വിരമിക്കുന്നത്.

കമ്മീഷണര്‍ എന്ന സിനിമയുടെ മുന്നൊരുക്കങ്ങളുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റരീതികള്‍ കണ്ട് പഠിക്കാന്‍ കൊച്ചി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി. അന്ന് അവിടെ കമ്മീഷണറായിരുന്ന ലോക്നാഥ് ബെഹറ തന്‍റെ റോത്ത്മാന്‍സ് സിഗരറ്റിന്‍റെ ഫില്‍ട്ടര്‍ കീറി കളഞ്ഞ ശേഷം ബാക്കി ഭാഗം വലിക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. സിനിമയിലെ നായകനായ സുരേഷ്ഗോപി ബെഹറയുടെ ഈ സിഗരറ്റ് വലി സിനിമയില്‍ ഉപയോഗിച്ചു.

രാജ്യം ശ്രദ്ധിക്കുന്ന പല പ്രമാദമായ കേസുകളും അന്വേഷിച്ച സംഘത്തില്‍ ബെഹറ എന്ന മിടുക്കനായ ഓഫീസര്‍ ഉണ്ടായിരുന്നു. ബാബറി മസ്ജിദ്, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍  ,ഹരേന്‍ പാണ്ഡ്യ കൊലപാതക കേസ്, മധുമിതാ ശുക്ള കേസ്,പുലുരിയാ ആയുധ വര്‍ഷക്കേസ്, മുബൈ തീവ്രവാദ കേസ് എന്നീങ്ങനെ രാജ്യം ശ്രദ്ധിച്ച പല കേസുകളും അന്വേഷിച്ച സംഘത്തില്‍ ബൈഹറയും ഉണ്ടായിരുന്നു.

മുബൈ ഭീക്രരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെ അമേരിക്കയില്‍ എത്തി ചോദ്യം ചെയ്തത് അന്നത്തെ എന്‍ഐഎ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ലോക്നാഥ് ബെഹറയാണ് . എന്‍ഐഎ രൂപീകരിക്കുമ്പോള്‍ അന്നത്തെ ഡയറക്ടര്‍ രാധാ വിനോദ് രാജു ആവശ്യപ്പെട്ട ഏക ഉദ്യോഗസ്ഥന്‍ ബഹറയെ ആണ്. ഒരു കബ്യുട്ടറും രണ്ട് കാറും മാത്രം ഉണ്ടായിരുന്ന എന്‍ഐഐയെ ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ത്തുന്നതില്‍ ബെഹറ വഹിച്ച പങ്ക് വലുതാണ് .

പത്ത് കൊല്ലത്തോളം സിബിഐയില്‍ പ്രവര്‍ത്തിച്ച ബൈഹറ രാജ്യത്തെ തന്നെ ഏറ്റവും സമര്‍ദ്ധനായ കുറ്റാന്വേഷകനായിട്ടാണ് അറിയപ്പെടുന്നത്. 1985 ല്‍ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ എഎസ്പി ട്രെയിനിയായി സര്‍വ്വീസ് ആരംഭിച്ച ബെഹറ, ദീര്‍ഘകാലം കേരളപോലീസിലെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സിദ്ധിഖ് ലാലിന്‍റെ സൂപ്പര്‍ ഹിറ്റായ പല ചിത്രങ്ങള്‍ക്കും ക്ലാപ്പ് അടിച്ചത് അന്നത്തെ കൊച്ചി സിറ്റി കമ്മീഷണറായിരുന്ന ബെഹറയാണ് .

ഒറീസയിലെ ബെഹിറാപൂര്‍ സ്വദേശിയായ ലോകനാഥ് ബെഹറ എംഎസ് സി ജിയോളജി ബിരുദ ധാരിയാണ് . രാഷ്ടപതിയുടെ പോലീസ് മെഡലടക്കം നിരവധി പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ബെഹറ, നീണ്ട അഞ്ച് വര്‍ഷത്തിലെറെ ക്രമസമധാനപാലനത്തിന്‍റെ ചുമതലയുളള ഡിജിപിയായിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ദീര്‍ഘമായ കാലയളവ് ഒരാള്‍ ഡിജിപിയുടെ കസേരയില്‍ ഇരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like