കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് :അന്വേഷണം കണ്ണൂരിലെ കൂടുതൽ ക്വട്ടേഷൻ സംഘങ്ങളിലേയ്ക്ക്

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം കണ്ണൂരിലെ കൂടുതൽ ക്വട്ടേഷൻ സംഘങ്ങളിലേയ്ക്ക്.അർജുൻ ആയങ്കിയുടെ സഹായികളെ കണ്ടെത്താനും കസ്റ്റംസ് ശ്രമം തുടങ്ങി. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അർജുൻ ആയങ്കിയുടെ കാർ കസ്റ്റംസ് പരിശോധിക്കും.

അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി നിരവധി തവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ.അർജ്ജുൻ്റെ ക്വട്ടേഷൻ സംഘത്തെ കൂടാതെ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുമുണ്ട്.കരിപ്പൂർ സ്വർണ്ണക്കടത്ത് അന്വേഷണത്തിൻ്റെ ഭാഗമായി കൂടുതൽ ക്വട്ടേഷൻ സംഘങ്ങളെ കുരുക്കിലാക്കാനാണ് കസ്റ്റംസിൻ്റെ നീക്കം.

അർജ്ജുൻ ആയങ്കിയെ ചോദ്യം ചെയ്താൽ ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചുള്ള നിർണ്ണായ വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസിൻ്റെ പ്രതീക്ഷ.അർജ്ജുൻ ആയങ്കിയുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

അർജുനും സംഘവും കരിപ്പൂരിൽ എത്തിയ കാറിൻ്റെ ഉടമ സജേഷിൽ നിന്നും മൊഴിയെടുക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുത്ത നിരവധി സംഭവങ്ങൾ ഉണ്ടെങ്കിലും പരാതി ഇല്ലാത്തതിനാൽ പൊലീസ് അന്വേഷണം മുന്നോട്ട് പോകാറില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News