യൂറോ കപ്പ് :പ്രീ ക്വാർട്ടറിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ പോരാട്ടം

യൂറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ പോരാട്ടം. രാത്രി 9:30 ന് കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 12:30 ന് നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് സ്വിറ്റ്സർലണ്ടിനെ നേരിടും.

പ്രീ ക്വാർട്ടർ മത്സരങ്ങളിലെ സൂപ്പർ പോരാട്ടമാണ് ഇന്ന് അരങ്ങേറുക. കാൽപന്ത് കളിയിലെ കരുത്തുറ്റ ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ പാർക്കൻ സ്റ്റേഡിയത്തെ ആവേശ ലഹരിയിലാക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ താളം കണ്ടെത്താൻ പാടുപെട്ട സ്പാനിഷ് ടീം സ്ലൊവാക്യയെ തരിപ്പണമാക്കിയത് അഞ്ചു ഗോളുകൾക്കാണ്.

ലൂയിസ് എൻറിക്കെയുടെ പരിശീലന മികവിൽ ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മൊറാട്ട ഒഴികെ ഉള്ളവർ മുന്നേറ്റനിരയിൽ ഫോമിലാണ്. ലാപോർട്ടക്കും ആൽബക്കും അസ്പിലിക്യൂട്ടക്കുമാണ് പ്രതിരോധത്തിന്റെ ചുക്കാൻ .ഗോൾ വലയ്ക്ക് മുന്നിൽ ഡിഗിയയുടെ വിസ്മയ പ്രകടനം കൂടിയാകുമ്പോൾ സ്പാനിഷ് ആരാധകർ വിജയ പ്രതീക്ഷയിലാണ്.

അതേ സമയം ടൂർണമെൻറിലെ മികച്ച മധ്യനിരകളിൽ ഒന്നാണ് ക്രൊയേഷ്യൻ ടീമിന്റെ ശക്തി.ലൂക്കാ മോഡ്രിച്ചാണ് ടീമിലെ പ്ലേമേക്കർ. പെരിസിച്ച്, റെബിച്ച്, കാർമാറിച്ച്, പെരിസിച്ച് എന്നീ താരങ്ങൾ കൂടി ചേരുമ്പോൾ സ്പെയിനിന് ഒത്ത എതിരാളിയായി ക്രൊയേഷ്യ മാറും.

സ്ലാട്ട്കോ ഡാലിക്കിന്റെ കീഴിൽ ക്വാർട്ടർ ഫൈനലാണ് ടീമിന്റെ ലക്ഷ്യം.രാത്രി 9 :30 ന് നടക്കുന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് സ്വിറ്റ്സർലണ്ടിനെ നേരിടും. ബുക്കാറസ്റ്റിലെ നാഷണൽ അരീനയിലാണ് ഫ്രഞ്ച് – സ്വിസ് ടീമുകളുടെ സൂപ്പർ പോരാട്ടം.ലോകോത്തര താരങ്ങളാൽ സമ്പന്നമായ പ്ലെയിംഗ് ഇലവനും സൂപ്പർ സബ്ബുകളുമാണ് ഫ്രഞ്ച് ടീമിന്റെ കരുത്ത് കൂട്ടുന്നത്.

പോൾ പോഗ്ബയും എൻഗോളോ കാണ്ടെയുമാണ് മധ്യനിരയിലെ പോരാളികൾ.ലോറിസ് ഗോൾവല കാക്കുമ്പോൾ പ്രതിരോധക്കോട്ട കെട്ടാൻ വരാനെയും പവാർഡും ഹെർണാണ്ടസും കിംപെപെയുമുണ്ട്. ബെൻസേമയുടെയും എംബാപ്പെയുടെയും ഗോളടി മികവിലാണ് പരിശീലകൻ ദിദിയെ ദെഷാംപ്സ് പ്രതീക്ഷയർപ്പിക്കുന്നത്.

അതേ സമയം പരിചയ സമ്പന്നരും പുതുമുഖങ്ങളും അടങ്ങിയ സ്വിസ് ടീം ഒരുങ്ങുന്നത് ചരിത്ര വിജയത്തിനാണ്. തകർപ്പൻ ഫോമിലുള്ള സ്വിസ് മെസി ഷെർദാൻ ഷാക്കീരിയാണ് ടീമിലെ പ്ലേമേക്കർ.

ഷാക്കയും സെഫറോവിച്ചും ഡ്രമിച്ചും അടങ്ങുന്ന ടീമിന്റെ പോരാട്ട വീര്യത്തിൽ പരിശീലകൻ പെറ്റ്കോവിച്ചിന് സംശയമേതുമില്ല. ഏതായാലും പ്രീ ക്വാർട്ടറിലെ ആവേശ പോരാട്ടങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News