ഐഎസ്ആർഒ ചാരക്കേസ്: സിബിഐ സംഘം തിരുവനന്തപുരത്ത്

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിയ്ക്കുന്ന സിബിഐ സംഘം തിരുവനന്തപുരത്തെത്തി. കേസിൻ്റെ കൂടുതൽ രേഖകൾ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

കേസിൽ പ്രതികളുടെ അറസ്റ്റടക്കം നിർണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് സിബിഐ സംഘം കേരളത്തിൽ എത്തിയത്.ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ 18 പേരെ പ്രതി ചേർത്ത് അടുത്തിടെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News