മുംബൈയിൽ വാക്‌സിൻ തട്ടിപ്പിന് ഇരയായവർക്ക് വീണ്ടും വാക്‌സിൻ നൽകാൻ തീരുമാനം

മുംബൈയിൽ വിവിധ ഇടങ്ങളിലായി നടന്ന വ്യാജ വാക്സിൻ മേളകളിൽ കബളിപ്പിക്കപ്പെട്ടവർക്ക് വീണ്ടും വാക്സിൻ നൽകുമെന്ന് ബൃഹൻമുംബൈ മുനിസിപ്പിൽ കോർപ്പറേഷൻ (ബി.എം.സി.).

കൊവിഡ് വാക്‌സിൻ എന്ന പേരിൽ ഇവർക്കെല്ലാം എന്താണ് കുത്തിവെച്ചതെന്ന് അന്വേഷിക്കുമെന്നും റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. വ്യാജ വാക്‌സിനേഷൻ ക്യാമ്പ് നടത്തി കൊവിഡ് വാക്‌സിനാണെന്ന് ധരിപ്പിച്ച് ആളുകളിൽ കുത്തിവെച്ചത് ഉപ്പു വെള്ളമായിരിക്കാമെന്ന് മുംബൈ പൊലീസ് പറഞ്ഞു. കേസിൽ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 10 പേർ മുംബൈയിൽ അറസ്റ്റിലായി.

കൂടാതെ വ്യാജ വാക്‌സിൻ സ്വീകരിച്ചവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിനിരയായ ഹീരനന്ദാനി ബിൽഡിങ്ങിലെ 390 പേരെയും ബി.എം.സി. നേരിട്ട് ബന്ധപ്പെട്ടു വരുന്നു. അമ്പതോളംപേരെ ഇതിനകം വിളിച്ചിട്ടുണ്ടെന്നും ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

വീണ്ടും വാക്സിൻ നൽകുന്നതുസംബന്ധിച്ച് വിദഗ്ധരുടെ ഉപദേശം തേടും. ആവശ്യമെങ്കിൽ ആന്റിബോഡി പരിശോധന നടത്തും. ആവശ്യത്തിന് ആന്റിബോഡി ശരീരത്തിലില്ലെങ്കിൽ വീണ്ടും വാക്സിൻ നൽകുന്നതാണ് ഇപ്പോൾ പരിഗണിച്ചുവരുന്നത്. കേന്ദ്രസർക്കാരിനോട് ഇവർക്കു നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും ബി എം സി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News