ലക്ഷദ്വീപിൽ വേറിട്ട പ്രതിഷേധം; പരിഷ്കാരങ്ങൾക്കെതിരെ ഒരു മണിക്കൂർ ഓലമടൽ സമരം

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഓലമടൽ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ മുകളിലിരുന്ന് പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. തെങ്ങിൽ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാൽ പിഴയീടാക്കാനുള്ള ഉത്തരവിലാണ് വേറിട്ട പ്രതിഷേധം.

ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. എന്നാൽ ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.

ഒരിടവേളയ്ക്കു ശേഷം ആണ് സേവ് ലക്ഷദീപ് ഫോറം സമരത്തിന് ആഹ്വാനം ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റർ വന്നപ്പോൾ ഉണ്ടായ സമരങ്ങൾക്കു ശേഷം പിന്നീട് പുതിയ സമരത്തിന് ആഹ്വാനം നൽകിയിരുന്നില്ല. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തിയപ്പോൾ ദ്വീപ് ജനത ഒന്നടങ്കം കരിദിനം ആചരിച്ചു.

പിന്നീടുള്ള ഉള്ള ഓരോ ദിവസവും അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ സമരപരിപാടികളും നടന്നു.ഓരോ സർക്കാർ വകുപ്പിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികളും പഞ്ചായത്ത് അംഗങ്ങളും സമരങ്ങളുമായി അണിനിരന്നു. പ്രഫുൽ ഖോഡ പട്ടേൽ മടങ്ങിയ ദിവസത്തിന്റെ തലേന്ന് ദ്വീപിൽ ഒന്നടങ്കം വിളക്കുകൾ അണച്ച് പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News