ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ വാക്സിനേഷനും മാസ്കും കൂടിയേ തീരൂ: ഡബ്ല്യുഎച്ച്ഒ

ലോകരാജ്യങ്ങളിൽ ഭീതി പടർത്തി അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വൈറസായ ഡെൽറ്റ പ്ലസ്​ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇവയെ നേരിടാനുള്ള പ്രധാന മാർഗം മാസ്​കും വാക്​സിനേഷനുമെന്ന് ഡബ്ല്യു.എച്ച്​.ഒയുടെ റഷ്യൻ പ്രതിനിധിയായ മെലിറ്റ വജ്​നോവിക്​ അറിയിച്ചു.

വാക്​സിനേഷൻ കൊണ്ടുമാത്രം ഡെൽറ്റ പ്ലസ്​ വകഭേദത്തെ ​പ്രതിരോധിക്കാനാകില്ല. വാക്സിനേഷനും മാസ്കും വേണം. ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്​ഡൗണിലേക്ക്​ പോകേണ്ടി വരുമെന്നും മെലിറ്റ പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പ്​ സ്വീകരിക്കുന്നതിലൂടെ വൈറസ്​ പടരാനുള്ള സാദ്ധ്യത ഒരു പരിധി വരെ കുറയുമെന്നും രോഗം കഠിനമാകാതിരിക്കാൻ സഹായിക്കുമെന്നും മെലിറ്റ വിശദീകരിച്ചു. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകാൻ കാരണമായ കൊവിഡ് വൈറസ് വകഭേദമാണ് ഡെൽറ്റ.

ഇന്ത്യയിൽ തന്നെയാണ് ഡെൽറ്റയുടെ വ​കഭേദമായ ഡെൽറ്റ പ്ലസും കണ്ടെത്തിയത്.അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു.

വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.32 ലക്ഷം കടന്നു.പതിനാറ് കോടി അറുപത് ലക്ഷം പേരാണ് രോഗമുക്തി നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News