സംസ്ഥാനത്ത് ഇന്ന് മുതല്‍ ബാറുകള്‍ തുറക്കും; വില്‍ക്കുന്നത് ബിയറും വൈനും മാത്രം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ബാറുകള്‍ തുറക്കും. ബിയറും വൈനും മാത്രം വില്‍ക്കും. എന്നാല്‍ വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്നാണ് ബാറുടമകളുടെ തീരുമാനം. വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്.

വെയർ ഹൗസ് മാർജിൻ ഉയർത്തിയതിനെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ബാറുകൾ തുറക്കാനാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ തീരുമാനം.നിലവിൽ ബെവ്കോ ബിയർ,വൈൻ എന്നിവയ്ക്ക് വെയർഹൗസ് മാർജിൻ കൂട്ടിയിട്ടില്ലാത്തതിനാൽ ഇവ രണ്ടും വിൽപ്പന നടത്താനാണ് തീരുമാനം.

ബിയറും വൈനും പാഴ്സലായാകും വിൽപ്പന നടത്തുക.ബിവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിലെ വിലയ്ക്കായിരിക്കും ബിയറും വൈനും വിൽക്കുക.കൺസ്യൂമർ ഫെഡിന് 20 ശതമാനവും ബാറുകൾക്ക് 25 ശതമാനവുമാണ് ബെവ്കോയിൽ നിന്നും വാങ്ങുന്ന മദ്യത്തിനുള്ള വില ബിവറേജസ് കോർപ്പറേഷൻ ഉയർത്തിയത്.

വെയർ ഹൗസ് മാർജിൻ ഉയർത്തിയ നടപടി പുന:പരിശോധിക്കണമെന്ന ബാറുടമകളുടെ ആവശ്യം സർക്കാർ പരി​ഗണനയിലാണ്.ഈ ഘട്ടത്തിലാണ് ബാറുകൾ തുറന്ന് ബിയറും വൈനും മാത്രം വിൽക്കാനുള്ള തീരുമാനം ബാറുടമകൾ കൈക്കൊണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here