വാട്സ് ആപ് നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

വാട്സ് ആപ് നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കുമളി സ്വദേശിയായ ഓമനക്കുട്ടൻ ആണ് വാട്സ്ആപ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു.വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു.

ഹർജിയിലെ ആവശ്യങ്ങൾ നിലനിൽക്കുന്നതല്ല എന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഹർജി തള്ളിയത്. കേന്ദ്ര സർക്കാർ പുതിയ ഐ ടി നിയമം ഉടൻ കൊണ്ടുവരുന്ന പശ്ചാത്തലത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.

വാട്സ്ആപ്പ്  ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ, കേസുകളിൽ  തെളിവായി സ്വീകരിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ഹർജി തന്നെ അനവസരത്തിലെന്ന് വിലയിരുത്തി കോടതി തള്ളുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News