‘എനിക്ക് ഇനി രേഷ്മയെ വേണ്ടാ…എന്നെ ഇത്രയും നാള്‍ അവള്‍ പൊട്ടനാക്കുകയായിരുന്നു..’; ഭര്‍ത്താവ് വിഷ്ണു

കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു.  തന്നെ രേഷ്മ പൊട്ടനാക്കിയെന്ന് വിഷ്ണു പ്രതികരിച്ചു. മകളെ സംരക്ഷിക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലെ ചാറ്റിംങ് വിലക്കിയിട്ടും രഹസ്യമായി തുടര്‍ന്നു. ഒരു അനന്തുവുമായാണ് രേഷ്മ ചാറ്റ് ചെയ്തതെന്നും വിഷ്ണു വെളിപ്പെടുത്തി.

തനിക്ക് ഇനി രേഷ്മയെ വേണ്ടാ. ഇതു വരെ ആരുടെ മുമ്പിലും തല കുനിച്ചിട്ടില്ല. തനിക്ക് മദ്യപാനവും പുകവലി ശീലവും ഇല്ല. അവള്‍ ഗര്‍ഭിണിയാണെന്ന് താന്‍ അറിഞ്ഞില്ല.

ആഹാരം കഴിക്കുമ്പോള്‍ വയറാണെന്നു പറഞ്ഞു സഹോദരിയുടെ പക്കല്‍ നിന്ന് വയറ് കുറക്കാന്‍ ബെല്‍റ്റ് വാങി കെട്ടി. കുറച്ചു നാള്‍ കഴിഞ്ഞ് ഊരി കളഞ്ഞു. വീണ്ടും എടുത്തു കെട്ടി മുറുക്കികൊണ്ട് നടന്ന് ആരറിഞ്ഞു.

കുഞ്ഞിനെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് രേഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍ ആരോടും ചാറ്റിങ് ഇല്ലെന്നായിരുന്നു മറുപടി. ഒരിക്കല്‍ ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ താന്‍ രേഷ്മയുടെ ഫോണ്‍ നശിപ്പിച്ചു. പിന്നീട് പുതിയ ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു. വിഷ്ണു പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News