കോട്ടൂരിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞു 

കോട്ടൂരിൽ കുട്ടിയാന ചരിഞ്ഞു. ഒന്നര വയസുള്ള ശ്രീക്കുട്ടിയാണ് ചരിഞ്ഞത്. മന്ത്രിയുടെ സാന്നിധ്യത്തിൽ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് വലിയ വാർത്തയായിരുന്നു.

ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിൽ പാറയിടുക്കിൽ വീണ നിലയിലാണ് ഈ ആനക്കുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് കോട്ടൂരിൽ എത്തിക്കുകയായിരുന്നു.

നടക്കാൻ പ്രയാസമുണ്ടായിരുന്നെങ്കിലും ആനക്കുട്ടി പിന്നീട് സുഖപ്പെട്ടു. ഇന്നലെ വൈകിട്ടോടെ പനി ബാധിക്കുകയും ഇന്ന് പുലർച്ചെ ചരിഞ്ഞ നിലയിൽ കാണപ്പെടുകയുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചന ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here