‘വിസ്മയ എനിക്ക് മകളേപ്പോലെ..സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം’: ഗവര്‍ണര്‍

വിസ്മയയുടെ കുടുംബത്തിന് ഗവര്‍ണ്ണര്‍ ആരിഫ്ഖാന്റെ ഐക്യദാര്‍ഡ്യം. കേരളത്തിന്റെ സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവര്‍ പക്ഷേ, സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണ്ണര്‍.’സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്.

സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം. സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണം. ആണ്‍വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാവണം.’

വിസ്മയ തനിക്ക് മകളെപ്പോലെയാണെന്നും തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെ മക്കളെപ്പോലെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിസ്മയയുടെ വീട് സന്ദര്‍ശിച്ച താന്‍ ഏറെ വികാരഭരിതനായെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

അതേസമയം, വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഗവര്‍ണ്ണര്‍ ഒരു വീട്ടിലെത്തി തന്റെ പിന്തുണ പ്രഖ്യാപിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News