തിരുവനന്തപുരത്ത് ഭാര്യമാരെ കടന്നുപിടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഉത്തരേന്ത്യൻ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർക്കും കുടുംബത്തിനുമെതിരെ ഗുണ്ടാ ആക്രമണം.പേട്ട അമ്പലത്തും മുക്കിലാണ് സംഭവം.ഭാര്യമാരെ കടന്നുപിടിക്കാൻ ശ്രമിച്ചത് ചേദ്യചെയ്ത ഉദ്യാഗസ്ഥരെ അക്രമികൾ വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി എട്ടരയോടെ എജിഎസ് ഓഫീസിലെ ഉദ്യോഗസ്ഥരായ  രവി യാദവും ജഗത് സിംഗും കുടുംബവുമായി സായാഹ്ന നടത്തത്തിന് ശേഷം വീട്ടിലേക്ക്മടങ്ങുകയായിരുന്നു.ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടംഗ സംഘം ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ കടന്നുപിടിക്കുകയും തെറിവിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത രവി യാദവവിനേയും  ജഗത് സിംഗിനേയും അക്രമികൾ കൈയ്യിൽ കരുതിയിരുന്ന മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് പേട്ട പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഇവരെ  അക്രമിസംഘം വീണ്ടുമെത്തി ഭീഷണിപെടുത്തി. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമിക്കപെട്ട  ഏജീസ് ഓഫീസ് സീനീയർ അക്കൗണ്ടൻ്റ് രവി ഹരിയാന സ്വദേശിയും  ഡേറ്റാ എൻട്രി ഓപ്പറേറ്ററായ ജഗത് സിംഗ് ഉത്തർപ്രദേശ് സ്വദേശിയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here