ക്വട്ടേഷൻ മാഫിയക്കെതിരെയുള്ള പ്രചാരണവും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ തെറ്റ് തിരുത്താനുള്ള പ്രവർത്തനങ്ങളും വർഷങ്ങൾക്ക് മുൻപേ ആരംഭിച്ച പാർട്ടിയാണ് സിപിഐ എം; എം വി ജയരാജൻ

ക്വട്ടേഷൻ മാഫിയാ പ്രവർത്തനങ്ങൾക്ക് എതിരായ പ്രചാരണവും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ തെറ്റ് തിരുത്താനുള്ള പ്രവർത്തനങ്ങളും വർഷങ്ങൾക്ക് മുൻപേ ആരംഭിച്ച പാർട്ടിയാണ് സിപിഐഎമ്മെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

2019 ജൂൺ 16 മുതൽ പാർട്ടി ഇക്കാര്യത്തിൽ ശക്തമായ  നടപടി ആരംഭിച്ചതാണ്. കള്ളക്കടത്ത് അവസാനിപ്പിക്കാനല്ല മറിച്ച് സിപിഐഎം ബന്ധം ചികയാനാണ് മാധ്യമങ്ങൾക്ക് താൽപര്യമെന്നും എം വി ജയരാജൻ പറഞ്ഞു.

ക്വട്ടേഷന് രാഷ്ടീയമില്ല. ഇത്തരം സംഘങ്ങളിൽ എല്ലാ രാഷ്ടിയത്തിൽപ്പെട്ടവരുമുണ്ട്. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇവരെ സംരക്ഷിക്കുമ്പോൾ ശക്തമായ നിലപാടുകൾ സ്വീകരിച്ച പാർട്ടി സി പി ഐ എം മാത്രമാണെന്നും എം വി ജയരാജൻ പറഞ്ഞു. സാമൂഹ്യ തിന്മകളിൽ ഏർപ്പെടുന്ന ഒരാളെയും സി പി ഐ എം സംരക്ഷിക്കില്ല. പാലക്കാട് പ്ലീനത്തിലെ തീരുമാനവും 2019 ജൂലൈ 16 ലെ പാർട്ടി റിപ്പോർട്ടും അനുസരിച്ച് കോട്ടഷൻ മാഫിയ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരികയാണ് സി പി ഐ എം.മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

കോട്ടഷൻ കള്ളക്കടത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്.എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള ഇടപെടൽ നടത്തേണ്ടതിന് പകരം സിപിഐഎം ബന്ധം ചികയുകയാണ് മാത്രമാണ് മാധ്യമങ്ങൾ ചെയ്യുന്നത്.തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തെ സ്വർണ്ണക്കടത്ത് ചർച്ച ചെയ്യാൻ ചേർന്ന യോഗമാക്കി മാധ്യമങ്ങൾ മാറ്റിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ തിന്മകൾക്കും കോട്ടഷൻ മാഫിയ സംഘങ്ങൾക്കും എതിരെ അടുത്ത മാസം അഞ്ചിന് ജില്ലയിൽ 3801 കേന്ദ്രങ്ങളിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here