കളിയും ചിരിയും നിറച്ച് ‘സെലിബ്രിറ്റി കിച്ചൻ മാജിക്’ ഇന്ന് മുതൽ കൈരളി ടി വിയില്‍

അരങ്ങത്ത് നിന്നും അടുക്കളയിലേക്ക് എന്ന് കേട്ടിട്ടുണ്ടോ? …..
ഇല്ലെങ്കിൽ ഇന്ന് മുതൽ രാത്രി 7 30ന് കൈരളി ടി വിയിൽ നടക്കുന്നത് അതാണ്….

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരരായവർ രുചിയുടെ ലോകം കൂടി നിങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരുന്നു. കളിയും ചിരിയും മികച്ച കലാപ്രകടനങ്ങളും കൊണ്ട് രസകരമായ പാചക പരിപാടിയാണ് സെലിബ്രിറ്റി കിച്ചൻ മാജിക്. അതിഥികളായി എത്തുന്നതാകട്ടെ ടെലിവിഷൻ താരങ്ങളും……..

കിഷോർ, കലാഭവൻ സരിഗ, ബൈജു ജോസ്, പ്രദീപ്‌ പ്രഭാകർ , അപ്സര, ജിഷിൻ, സരിത ബാലകൃഷ്ണൻ, രഞ്ജുഷ മേനോൻ തുടങ്ങിയ താരങ്ങൾക്കൊപ്പം ഷോ നയിക്കുന്നത് എലീന പടിക്കൽ ആണ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി കളിയും ചിരിയും രുചിയും നിറഞ്ഞതാണ്. കൈരളി ടി വി യിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 30നാണ് സെലിബ്രിറ്റി കിച്ചൻ മാജിക് ……

ആസ്വാദനത്തിന്റെ പുതുപുത്തൻ രുചിക്കൂട്ടിനായി കാത്തിരിക്കുകയാണ് പ്രേക്ഷക ലോകം ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News