ഇന്ധനവിലക്കയറ്റത്തിനെതിരെ 30 ന് എല്‍ ഡി എഫിന്റെ ജനകീയ പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവിലക്കൊള്ളയ്ക്കെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ കേരളം ഉയര്‍ത്തുന്ന ജനകീയ പ്രതിഷേധം ഈ മാസം 30ന്. ജനകീയ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം പേരെ അണിനിരത്തിയാണ് കേരളം വന്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. വൈകിട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചായിരിക്കും സമരം.

കൊവിഡ് ദുരിതത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോദി സര്‍ക്കാരും ബി ജെ പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണക്കമ്പനികളില്‍ നിന്നും കോടികളാണ് ബി ജെ പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളെ പകല്‍ക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News