സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പണം തട്ടിയതായി പരാതി; ജാഗ്രതാ നിര്‍ദേശവുമായി എം ബി രാജേഷ്

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പണം തട്ടിയതായി പരാതി. താന്‍ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാള്‍ പണം തട്ടിയതായാണ് പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റിയതായാണ് വിവരം.

തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഈ  തട്ടിപ്പ്‌വിവരം പുറത്തറിയുന്നത്.

ഇതിനെത്തുടര്‍ന്ന് തട്ടിപ്പിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News