സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ പൊതുപരിപാടി. ഞായറാഴ്ച പയ്യന്നൂരില്‍ നടന്ന സജിത് ലാല്‍ അനുസ്മരണ പരിപാടിയിലാണ് നൂറിലധികം ആളുകള്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറില്‍പ്പരം പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തു.

പൊലീസ് അനുമതിയില്ലാതെയാണ് പയ്യന്നൂര്‍ കൊക്കാനിശ്ശേരിയില്‍ നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്ത പരിപാടി നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നൂറിലധികം ആളുകള്‍ തടിച്ചുകൂടി. കെ പി സി സി സി അധ്യക്ഷന്‍ കെ സുധാകരനായിരുന്നു ഉദ്ഘാടകന്‍. മാസ്‌ക് പോലും ധരിക്കാതെയാണ് കെ സുധാകരന്‍ ജനക്കൂട്ടത്തിന് മുന്നില്‍ പ്രസംഗിച്ചത്.

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ചയായിരുന്ന എം പി കൂടിയായ കെ സുധാകരന്റെ നേതൃത്വത്തിലുള്ള നിയമ ലംഘനം. കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറില്‍പ്പരം ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ്സ് നേതാക്കളായ കെ പി മോഹനന്‍, വി സി നാരായണന്‍, നവനീത് നാരായണ്‍, ആകാശ് ഭാസ്‌കരന്‍ നഗരസഭ കൗണ്‍സലര്‍ കെ രൂപേഷ്, കെ ടി ഹരീഷ് തുടങ്ങിയവര്‍ക്ക് എതിരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News